ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറു വയസാക്കിയ ഉത്തരവു പിന്‍വലിച്ചു

single-img
15 May 2012

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ഈ അധ്യയനവര്‍ഷം മുതല്‍ ആറു വയസാക്കി ഉയര്‍ത്തിക്കൊ ണ്ടുള്ള ഉത്തരവു സര്‍ക്കാര്‍ പിന്‍വലിച്ചു. വിദ്യാഭ്യാസ അവകാശനിയമം നിലവില്‍ വന്ന ശേഷവും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ചില സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം അഞ്ച് വയസായിത്തന്നെ നിലനിറുത്തിയിരിക്കുന്ന സാഹചര്യത്തിലാണിത്. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളില്‍ക്കൂടി പ്രായം ആറാക്കി നിജപ്പെടുത്തുംവരെ കേരളത്തിലെ എല്ലാ സ്‌കൂളുകളിലും ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം അഞ്ചു വയസായി തുടരുമെന്നും ഉത്തരവില്‍ പറയുന്നു. എയ്ഡഡ്, അണ്‍ എയ്ഡഡ്, സര്‍ക്കാര്‍ എന്നിങ്ങനെയുള്ള വ്യത്യാസങ്ങളില്ലാതെ എല്ലാ സ്‌കൂളുകളിലും ഒന്നാം ക്ലാസ് പ്രവേശനപ്രായം ആറ് ആക്കാന്‍ ഇടപെടണമെന്ന് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യത്തില്‍ സമവായത്തിലൂടെ തീരുമാനമെടുക്കാമെന്ന ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയി ട്ടുണ്ട്.