സന്തോഷ് ട്രോഫി: ഇന്ന് ജയിച്ചാല്‍ കേരളം ക്വാര്‍ട്ടറില്‍

single-img
15 May 2012

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തില്‍ ഇ്ന്നു ഹിമാചലിനെതിരെ ഇറങ്ങുന്ന കേരത്തിന്റെ ഉന്നം ക്വാര്‍ട്ടര്‍ ഫൈനല്‍.
ത്രിപുരയ്‌ക്കെതിരായ മത്സരത്തില്‍ കളത്തിലിറങ്ങിയ ടീം തന്നെയാകും ഇന്നും ആദ്യ പതിനൊന്നില്‍ സ്ഥാനംപിടിക്കുക. ത്രിപുരയ്‌ക്കെതിരെയുള്ള കളിയില്‍ പരിക്കേറ്റ നസറുദീന്റെ പരിക്ക് ഭേദമായിട്ടുണ്ട്. കഴിഞ്ഞ കളിയിലെ പോരായ്മകള്‍ പരിഹരിച്ച് ശക്തരുമായുള്ള ക്വാര്‍ട്ടര്‍ മത്സരത്തിനു മുമ്പ് ടീമിനെ മാനസികമായി ഒരുക്കുകയെന്ന ദൗത്യത്തിലാണു കേരള ടീം.

മറുവശത്താകട്ടെ ഹിമാചല്‍ ടീം ത്രിപുരയെ കഷ്ടിച്ച് മറികടന്നതിന്റെ ആത്മവിശ്വാസത്തിലാണ്. കേരളത്തെ സമനിലയില്‍ പിടിക്കുകയെന്നതു തന്നെ വലിയ കാര്യമായിട്ടാണ് അവര്‍ കരുതുന്നത്. ഒരുപിടി യുവതാരങ്ങളുടെ കരുത്തിലാണു വടക്കുകിഴക്കന്‍ ടീമിന്റെ പ്രതീക്ഷ. മുന്നേറ്റക്കാരായ ചന്ദന്‍കുമാര്‍, പവന്‍ താക്കൂര്‍ എന്നിവരുടെ ബൂട്ടുകളാണ് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകങ്ങള്‍. വൈകുന്നേരം 4.30നാണു മത്സരം.