നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെ മലയാളി വാഹനാപകടത്തില്‍ മരിച്ചു

single-img
15 May 2012

അബുദാബിയില്‍ നിന്നും നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെ മലയാളി  വാഹനാപകടത്തില്‍ മരിച്ചു.  കോഴിക്കോട് പള്ളിക്കര സ്വദേശിയായ മാടായി മൊയ്തീന്‍ (70) ആണ് മരിച്ചത്.   നാല്‍പ്പത് വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം  നാട്ടിലേയ്ക്ക് മടങ്ങാന്‍ ഇരിക്കുകയായിരുന്നു.  നാട്ടിലേയ്ക്ക് പോകുവാനുള്ള സാധനങ്ങള്‍ വാങ്ങാന്‍  റോഡ് മുറിച്ച് കടക്കവേ ആയിരുന്നു അപകടം. വ്യാഴാഴ്ചയാണ് അപകടം നടന്നത്.  ഭാര്യ:മറിയം  നൗഷാദ്, അമീന, ഷഫീന, ഷംസാദ, ഷംസീറ, നബീല്‍ എന്നിവര്‍ മക്കളും നസീമ, റഫീഖ്, ഇല്യാസ്, ഷെമീര്‍ എന്നിവര്‍ മരുക്കളുമാണ്.