നേപ്പാള്‍ വിമാനദുരന്തത്തില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള പൂജാരിയും മരിച്ചു

single-img
15 May 2012

കഴിഞ്ഞ ദിവസം വടക്കന്‍ നേപ്പാളിലെ ജൊംസോം വിമാനത്താവളത്തിനടുത്തുണ്ടായ വിമാനദുരന്തത്തില്‍ മരിച്ചവരില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള പൂജാരിയും. കുംഭകോണത്തു മൂന്നു ക്ഷേത്രങ്ങളുടെ പൂജാരിയായ എല്‍.എസ്.സുദര്‍ശനം ആണു മരിച്ചത്. നേപ്പാളിലെ പ്രമുഖ ഹൈന്ദവതീര്‍ഥാടന കേന്ദ്രമായ മുക്തിനാഥ് ക്ഷേത്രം സന്ദര്‍ശിക്കാനായി പത്തു ദിവസം മുമ്പാണ് 50 അംഗ സംഘത്തോടൊപ്പം ഇദ്ദേഹം യാത്രയായത്. സുദര്‍ശനം മരിച്ചവിവരം തിങ്കളാഴ്ച രാത്രി സംഘാംഗങ്ങളാണ് ബന്ധുക്കളെ അറിയിച്ചത്. മൃതദേഹം ഇന്നലെ രാത്രി ചെന്നൈയിലെത്തിച്ചു. ഭാര്യയും രണ്ടു മക്കളുമുണ്ട്.