മുംബൈയ്ക്ക് ത്രസിപ്പിക്കുന്ന വിജയം

single-img
15 May 2012

ഇന്ത്യന്‍ പ്രമീയിര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിന് അഞ്ചുവിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. ക്രിസ് ഗെയ്ല്‍ എറിഞ്ഞ അവസാന ഓവറില്‍ 14 റണ്‍സ് വേണ്ടിയിരുന്ന മുംബൈ ഇന്ത്യന്‍സ് കെയ്‌റോണ്‍ പൊളാര്‍ഡിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ നാലു പന്തിനിടെ ലക്ഷ്യം കാണുകയായിരുന്നു. സ്‌കോര്‍: ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്- 20 ഓവറില്‍ ആറിന് 171, മുംബൈ ഇന്ത്യന്‍സ് 19.4 ഓവറില്‍ അഞ്ചിന് 173.

ആറാം വിക്കറ്റില്‍ അമ്പാട്ടി റായുഡുവും(54 പന്തില്‍ 81) കെയ്‌റോണ്‍ പൊളാര്‍ഡും(31 പന്തില്‍ 52) ചേര്‍ന്നു നടത്തിയ ഉശിരന്‍ ബാറ്റിംഗാണ് ബാംഗളൂരിന്റെ കഥകഴിച്ചത്. ഈ ജയത്തോടെ മുംബൈ പോയിന്റുനിലയില്‍ രണ്ടാമതെത്തി പ്ലേഓഫിലേക്ക് ഒരുപടികൂടി അടുത്തു. മുംബൈക്ക് ഇപ്പോള്‍ 14 മത്സരങ്ങളില്‍നിന്ന് 18 പോയിന്റുണ്ട്. റായുഡുവാണ് മാന്‍ ഓഫഅ ദ മാച്ച്.