മൊസാദ് ഏജന്റ് മജീദ് ജമാലി ഫാഷിയെ ഇറാന്‍ തൂക്കിലേറ്റി

single-img
15 May 2012

കോളിളക്കമുണ്ടാക്കിയ ഇറാന്‍ ആണവശാസ്ത്രജ്ഞന്‍ അലിമൊഹമ്മദിയെ കൊലപ്പെടുത്തിയ കേസില്‍ ഇസ്രേലി ചാരസംഘടനയായ മൊസാദിന്റെ മുന്‍ ഏജന്റ് മജീദ് ജമാലി ഫാഷിയെ തൂക്കിക്കൊന്നതായി ഇറാന്‍ അധികൃതര്‍ അറിയിച്ചു. 2010ലാണ് മൊഹമ്മദി കൊല്ലപ്പെട്ടത്. മോട്ടോര്‍ബൈക്കില്‍ ഘടിപ്പിച്ച ബോംബ് വിദൂരനിയന്ത്രിത സംവിധാനം ഉപയോഗിച്ചു പൊട്ടിച്ചാണ് കൊലപാതകം നടത്തിയത്. ഈ കേസില്‍ മൊസാദ് ഏജന്റിനെ കഴിഞ്ഞവര്‍ഷം കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ഇന്നലെ ടെഹ്‌റാനിലെ എവിന്‍ ജയിലില്‍ അദ്ദേഹത്തെ തൂക്കിക്കൊല്ലുകയായിരുന്നു. 2010നു ശേഷം അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് തങ്ങളുടെ നാല് ആണവശാസ്ത്രജ്ഞരെ കൊലപ്പെടുത്തിയതായി ഇറാന്‍ ആരോപിച്ചിട്ടുണ്ട്. ഇറാന്റെ ആണവപദ്ധതി തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നു പറയപ്പെ ടുന്നു.