എസ് ബാന്‍ഡ് വിവാദം : മാധവന്‍നായരെ പ്രതിഭാഗത്താക്കി സിഎജി റിപ്പോര്‍ട്ട്

single-img
15 May 2012

ആന്‍ട്രിക്‌സ്-ദേവാസ് ഇടപാടുമായി ബന്ധപ്പെട്ടു ബഹിരാകാശവകുപ്പിനെയും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായരെയും കുറ്റപ്പെടുത്തുന്ന സിഎജി റിപ്പോര്‍ട്ട് ഇന്നലെ പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ചു. സ്വകാര്യകമ്പനിക്കു നേട്ടമുണ്ടാകുന്ന വിധത്തില്‍ സുപ്രധാന വിവരങ്ങള്‍ ബഹിരാകാശവകുപ്പും ഐഎസ്ആര്‍ഒ മുന്‍ചെയര്‍മാന്‍ ജി. മാധവന്‍നായരും കേന്ദ്രസര്‍ക്കാരില്‍നിന്നു മറച്ചുവച്ചെന്നും നിയമങ്ങളും നടപടിക്രമങ്ങളും ലംഘിച്ചെന്നും സ്വകാര്യ ലാഭത്തിനുവേണ്ടി പൊതുനിക്ഷേപം ദുരുപയോഗിക്കുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ആന്‍ട്രിക്‌സ്-ദേവാസ് ഇടപാടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.