കോഴിക്കോട്ടെ ചന്ദ്രശേഖരന്‍ അനുസ്മരണത്തില്‍ പങ്കില്ലെന്ന് സിപിഎം

single-img
15 May 2012

കോഴിക്കോട് സംഘടിപ്പിച്ചിട്ടുള്ള ചന്ദ്രശേഖരന്‍ അനുസ്മരണത്തില്‍ പങ്കില്ലെന്ന് സിപിഎം വ്യക്തമാക്കി. ഇന്ന് വൈകിട്ടാണ് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ സിപിഎം അനുഭാവികളും ഔദ്യോഗികപക്ഷ വിരുദ്ധരും ചന്ദ്രശേഖരന്‍ അനുസ്മരണം സംഘടിപ്പിച്ചിട്ടുള്ളത്. പരിപാടിയുമായി സിപിഎമ്മിന് ബന്ധമില്ലെന്നും പരിപാടിയില്‍ പങ്കെടുത്താല്‍ അച്ചടക്ക നടപടി നേരിടുമെന്നും ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എം. ഭാസ്‌കരന്‍ അറിയിച്ചു.