കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച മാതാവിനെ കണ്ടെത്തി

single-img
15 May 2012

കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച കേസിലെ മാതാവിനെ പോലീസ് കണ്ടെത്തി. കല്ലുംമൂട് സ്വദേശി അംബികയെയാണ് ഇന്ന് പുലര്‍ച്ചെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞ് തന്റെതാണെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. രണ്ട് മക്കളുള്ള അംബികയുടെ ആദ്യ ഭര്‍ത്താവ് ഏഴ് വര്‍ഷങ്ങള്‍ക്ക്മുമ്പ് ഇവരെ ഉപേക്ഷിച്ചുപോയി. ഇപ്പോള്‍ കുറച്ചുനാളുകളായി കാമുകനൊപ്പം താമസിച്ചു വരുകയായിരുന്നു. മൂന്നുമാസങ്ങള്‍ക്ക് മുമ്പ് അയാള്‍ ഗള്‍ഫില്‍ പോയി. പിന്നീട് ഒരു വിവരവുമില്ലാതിരുന്ന സാഹചര്യത്തിലാണ് കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ചതെന്ന് അംബിക പറഞ്ഞു.

ഇന്നലെ പുലര്‍ച്ചെ കായംകുളം കുറ്റിത്തെരുവ് മുസ്ലീം ജമാഅത്ത് പള്ളിക്ക് സമീപത്തുനിന്നാണ് കുഞ്ഞിനെ കിട്ടിയത്. സുബഹ് നമസ്‌ക്കാരത്തിനായി പള്ളിയിലെത്തിയ വിശ്വാസികള്‍ കുഞ്ഞിനെ പോലീസിന് കൈമാറുകയായിരുന്നു.