പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു: വിജയശതമാനം 88.08

single-img
15 May 2012

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ് ടുവില്‍ 88.08 ശതമാനം പേരാണ് ഉപരി പഠനത്തിന് അര്‍ഹത നേടിയത്. 82.25 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ആണ് ഫലം പ്രഖ്യാപിച്ചത്. 112 സ്‌കൂളുകള്‍ നൂറുമേനി വിജയം നേടി. ഇതില്‍ മൂന്ന് റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ ഏഴ് സര്‍ക്കാര്‍ സ്‌കൂളുകളും ഉള്‍പ്പെടും. 3334 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചിട്ടുണ്ട്. ഇതില്‍ പെണ്‍കുട്ടികളാണ് കൂടുതല്‍. വിജയശതമാനം കൂടുതല്‍ കോഴിക്കോട് ജില്ലയിലും കുറവ് പത്തനംതിട്ടയിലുമാണ്. ഏറ്റവും കൂടുതല്‍ എ പ്ലസുകള്‍ തൃശൂര്‍ ജില്ലയിലാണ്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 91.17 ശതമാനം വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ വര്‍ഷം ഇത് 90 ശതമാനമായിരുന്നു.

പ്ലസ് ടു പരീക്ഷാഫലം ഇവാർത്തയിലും

http://www.evartha.in/hsc-results-2012