ബീഹാറില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത്‌പേര്‍ മരിച്ചു

single-img
15 May 2012

ബീഹാറില്‍ ഭക്ഷ്യ വിഷബാധയേറ്റ് 10പേര്‍ മരിച്ചു. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.  സാട്ടുവെന്ന ധ്യാനമിശ്രിതം കഴിച്ചവര്‍ക്കാണ്  ഭക്ഷ്യവിഷ ബാധയേറ്റത്. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.  ഇത് വിറ്റ കടയില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തി. സംഭവത്തെ തുടര്‍ന്ന്  കടയുടമ ഒളിവിലാണ്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്  ഒരു ലക്ഷം  രൂപവീതം സര്‍ക്കാര്‍  ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.