നായനാര്‍ അനുസ്മരണസമ്മേളനം 18ന്

single-img
15 May 2012

കുവൈറ്റ്:  കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍ , കലകുവൈറ്റ്   മെയ് 18 ന്  ഇ.കെ നായനാര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.  ഈ പരിപാടിയില്‍  നായനാരെ അനുസ്മരിച്ചുകൊണ്ടുള്ള  പ്രഭാഷണവും ‘കേരള രാഷ്ട്രീയവും ജാതി മത സാമുദായിക  സംഘടനകളും’ എന്ന വിഷയത്തെ കുറിച്ച്  സംവാദവും നടത്തും. സംവാദത്തില്‍  വിവിധ സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍  പങ്കെടുക്കും.  വെള്ളിയാഴ്ച 5മണിക്ക് മംഗഫ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഈ സമ്മേളനത്തില്‍  കല-കുവൈറ്റ് പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന സംഗീതസദസ്സും ഉണ്ടായിരിക്കും.