പെണ്‍ഭ്രൂണഹത്യ; വനിതാ ഡോക്ടര്‍ അറസ്റ്റില്‍

single-img
15 May 2012

പെണ്‍ ഭ്രൂണഹത്യ നടത്തിയതിന് ഹരിയാനയിലെ യമുനാനഗര്‍ ജില്ലയില്‍ വനിതാ ഡോക്ടറെ പോലീസ് അറസ്റ്റു ചെയ്തു. ന്യൂസരസ്വതി കോളനിയില്‍ ക്ലിനിക് നടത്തുന്ന ഡോ. പ്രിയങ്ക ഠാക്കൂറാണ് അറസ്റ്റിലായത്. ഇവരുടെ ബംഗ്ലാവില്‍ നിന്നുമാണ് അറസ്റ്റ് നടത്തിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ആയുര്‍വേദത്തില്‍ ബിരുദധാരിയാണെന്നാണ് അവകാശപ്പെടുന്ന പ്രിയങ്ക ഠാക്കൂറിന്റെ ക്ലിനിക് അടച്ചുപൂട്ടി. ഹരിയാനയില്‍ പെണ്‍കുഞ്ഞുങ്ങള്‍ പിറക്കുന്നത് ഒഴിവാക്കാന്‍ ഭ്രൂണഹത്യ പതിവാണ്. സ്ത്രീപുരുഷാനുപാതത്തില്‍ സംസ്ഥാനം ഏറെ പിന്നിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.