ദലൈ ലാമയുടെ അരോപണം ചൈന നിഷേധിക്കുന്നു

single-img
15 May 2012

തന്നെ വധിക്കുവാന്‍ വനിതകളെ  പരിശീലിപ്പിക്കുന്നുവെന്ന ദലൈലാമയുടെ വാദം  ചൈന നിഷേധിക്കുന്നു.  അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍  ഗൂഢാലോചനയുണ്ടെന്നും  ഇനി സാധാരണ രീതിയില്‍ അദ്ദേഹം മരിച്ചാലും വിഷം നല്‍കിയെന്ന അഭ്യൂഹങ്ങള്‍  പരത്തുമെന്നും  ചൈനീസ് വിദേശകാര്യ വക്താവ് ഹോംഗ് ലെയ്  പറഞ്ഞു. മതത്തിന്റെ  കപടവേഷമണിഞ്ഞ് ചൈനാ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ദലൈ ലാമ നടത്തുന്നത്.

ആത്മീയാനുയായികളായി നടിച്ച് വിഷം നല്‍കാന്‍ ടിബറ്റന്‍ വനിതകളെ ചൈന  നിയോഗിച്ചിട്ടുണ്ടെന്ന് ലാമ ബ്രിട്ടീഷ്  പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.