ചന്ദ്രശേഖരന്‍ വധക്കേസില്‍ അഞ്ചു പേര്‍കൂടി പിടിയിലായി

single-img
15 May 2012

ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ നല്‍കിയവരും കൃത്യത്തിന് ശേഷം ഇത് ഒളിപ്പിച്ചവരുമുള്‍പ്പെടെ അഞ്ചു പേക്ഷകൂടി പിടിയിലായതായി റിപ്പോര്‍ട്ട്. കേസിലെ മുഖ്യപ്രതിയായ കൊടി സുനി ഉപയോഗിച്ചിരുന്ന ഒരു ബൈക്കും പോലീസ് കണ്‌ടെടുത്തിട്ടുണ്ട്. ന്യൂമാഹിയില്‍ മത്സ്യമാര്‍ക്കറ്റിന്റെ പിന്നിലെ ഒരു വീട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബൈക്ക് കണ്‌ടെടുത്തത്. ഈ ബൈക്കിന്റെ യഥാര്‍ഥ ഉടമയെ കണ്‌ടെത്താനുള്ള അന്വേഷണവും പോലീസ് നടത്തുന്നുണ്ട്.
അതിനിടെ പിടിയിലായവരില്‍ കൊടി സുനിയും കൂട്ടുപ്രതി വായപ്പടച്ചി റഫീഖും ഉണ്‌ടെന്നും അഭ്യൂഹങ്ങളുണ്ട്. കുറ്റിയാടിയിലെ ഒരു രഹസ്യകേന്ദ്രത്തില്‍ പോലീസ് ഇവരെ ചോദ്യം ചെയ്യുകയാണെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.