കോര്‍പറേഷന്‍ ബാങ്കിന്റെ അറ്റാദായം 1,506 കോടി രൂപ

single-img
15 May 2012

കോര്‍പറേഷന്‍ ബാങ്കിന്റെ അറ്റാദായം 2011-2012 സാമ്പത്തിക വര്‍ഷം 6.56 ശതമാനം വര്‍ധിച്ച് 1,506.04 കോടി രൂപയായി. മുന്‍ വര്‍ഷത്തെ അറ്റാദായം 1,413.27 കോടി രൂപയായിരുന്നു. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 351.26 കോടിയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 345.34 കോടി രൂപയായിരുന്നു – 1.71 ശതമാനം വളര്‍ച്ച. കോര്‍പറേഷന്‍ ബാങ്കിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം ബിസിനസ് 236,611 കോടി രൂപയായിരുന്നു. വായ്പ ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. നിക്ഷേപം 116,748 കോടിയില്‍ നിന്ന് 136,142 കോടിയായി. ശാഖകളുടെ എണ്ണം 1,500 ആയി വര്‍ധിച്ചു. 1,274 എടിഎമ്മുകളുണ്ട്. ബ്രാഞ്ചില്ലാതെ പ്രവര്‍ത്തിക്കുന്ന ബാങ്കിംഗ് യൂണിറ്റുകളുടെ എണ്ണം 3,390 ആണ്. നിഷ്‌ക്രിയ ആസ്തി 0.87 ശതമാനമാണ്.