എയര്‍ ഇന്ത്യ സമരം എട്ടുദിവസം പിന്നിട്ടു; മന്ത്രിക്കെതിരേ പ്രതിപക്ഷം

single-img
15 May 2012

വിമാന യാത്രക്കാരെ ദുരിതത്തിലാഴ്ത്തി എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം എട്ടുദിവസം പിന്നിട്ടു. സമരത്തെത്തുടര്‍ന്നു മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമുള്ള പത്തുസര്‍വീസുകള്‍ എയര്‍ ഇന്ത്യ ഇന്നലെ റദ്ദാക്കി. എന്നാല്‍, ഡല്‍ഹിയില്‍ നിന്നു ന്യൂയോര്‍ക്കിലേക്കും ടൊറന്റോയിലേക്കുമുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചുവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. പ്രശ്‌നത്തില്‍ ലോക്‌സഭയില്‍ ഇന്നലെ ചൂടേറിയ ചര്‍ച്ചകള്‍ അരങ്ങേറി. വ്യോമയാനമന്ത്രി അജിത് സിംഗിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷകക്ഷികള്‍ രംഗത്തെത്തിയതോടെ സഭാനടപടികള്‍ പലതവണ തടസപ്പെട്ടു. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ എന്തു നടപടികളാണു സ്വീകരിച്ചിരിക്കുന്നതെന്നു വ്യക്തമാക്കണമെന്നും പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ടു.