ടു.ജി സ്‌പെക്ട്രം കേസില്‍ എ.രാജയ്ക്ക് ജാമ്യം

single-img
15 May 2012

ടു.ജി സ്‌പെക്ട്രം കേസില്‍ മുന്‍ ടെലികോം മന്ത്രി എ.രാജയ്ക്ക് ജാമ്യം അനുവദിച്ചു. ദില്ലി പ്രത്യേക സി.ബി.ഐ കോടതിയാണ് ജാമ്യം അനുവദിച്ചത്.  കോടതി അനുമതിയില്ലാതെ ഡല്‍ഹി വിട്ട് പോകരുതെന്ന ഉപാധിയോടെ  പ്രത്യേക  ചീഫ് ജഡ്ജ് ഒ.പി സെയ്‌നിയയാണ് ജാമ്യം അനുവദിച്ചത്. പതിനഞ്ച്  മാസത്തിന് ശേഷമാണ്  എ.രാജയ്ക്ക് ജാമ്യം, ഈ കേസില്‍  ജാമ്യം ലഭിക്കുന്ന അവസാന പ്രതിയും എ.രാജയാണ്.മറ്റു പ്രതികള്‍  ജാമ്യത്തിന് നേരത്തെ  അപേക്ഷിച്ചിരുന്നപ്പോള്‍  രാജ ഇപ്പോള്‍ മാത്രമാണ് ജാമ്യത്തിന് അപേക്ഷ നല്‍കിയത്.