ചന്ദ്രശേഖരന്‍ വധം: സി.പി.എം വെപ്രാളത്തിലെന്ന് വയലാര്‍ രവി

single-img
14 May 2012

റെവലൂഷണറി മാര്‍ക്‌സിസ്റ്റ്  പാര്‍ട്ടി നേതാവ്  ടി.പി ചന്ദ്രശേഖര ന്‍ കൊല്ലപ്പെട്ടതോടെ  സി.പി.എം  വെപ്രാളത്തിലാണെന്ന് കേന്ദ്രമന്ത്രി  വയലാര്‍രവി. കണ്ണൂര്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്.
താനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ  എന്ത് പ്രചാരണം  നടത്തിയാലും ജനങ്ങള്‍ക്ക് ചിന്താശേഷിയുണ്ടെന്ന്  സി.പി.എം മനസിലാക്കണം. ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട്  വി.എസ് അച്യുതാനന്ദന്‍  പറയുന്ന കാര്യങ്ങള്‍  നിസാരമായി  തള്ളിക്കളയാനാവില്ലെന്നും ഡി.ജി.പിയെ മറയാക്കി  സി.പി.എം രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്  മനസാക്ഷിക്കുത്തുകൊണ്ടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.