ഗുണ്ടാ ആക്ട് ഭേദഗതി ചെയ്യുന്ന കാര്യം ആലോചനയിലെന്ന് തിരുവഞ്ചൂര്‍

single-img
14 May 2012

ഗുണ്ടാ ആക്ട് ഭേദഗതി ചെയ്യുന്ന കാര്യം ആലോചനയിലാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കാസര്‍ഗോഡ് വര്‍ഗീയ കലാപം നിയന്ത്രിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമായിരുന്നു തിരുവഞ്ചൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വര്‍ഗീയ കലാപം നടത്തുന്നവര്‍ക്കെതിരേ ഗുണ്ടാ ആക്ട് പ്രകാരം കേസെടുക്കുന്ന കാര്യം ഭേദഗതിയില്‍ ഉള്‍പ്പെടുത്തും. ആറ് മാസത്തെ തടവ് കാലാവധി വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്‌ടെന്ന് മന്ത്രി പറഞ്ഞു. ചന്ദ്രശേഖരന്‍ വധത്തില്‍ അഭ്യൂഹങ്ങള്‍ക്ക് പിറകേ പോകില്ലെന്നും പോലീസ് ശരിയായ രീതിയിലാണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി.