അമ്മുക്കുട്ടി ഓര്‍മ്മയായി…

single-img
14 May 2012

മലയാളി മനസ്സിനെ കീഴടക്കിയ വെള്ളിനക്ഷത്രത്തിലെ അമ്മുക്കുട്ടിയായി അഭിനയിച്ച തരുണി സച്ചദേവ് ഓര്‍മ്മയായി. കഴിഞ്ഞദിവസം നേപ്പാളില്‍ അപകടത്തില്‍പെട്ട ചെറുവിമാനത്തില്‍ അമ്മയോടൊപ്പം ക്ഷേത്രദര്‍ശനത്തിനു പോയതായിരുന്നു തരുണി.

ഐ ലവ് യു രസ്‌ന എന്ന പരസ്യവാചകം ലോകമേറ്റെടുത്തത്തരുണിയുടെ ഓമനത്വം തുളുമ്പുന്ന മുഖത്തിലൂെടയും ശബ്ദത്തിലൂടെയുമായിരുന്നു. കരിഷ്മ കപൂറിനൊപ്പമഭിനയിച്ച ഈ പരസ്യത്തിലൂടെയാണ് മലയാളത്തിന്റെ പ്രിപുത്രിയായി വെള്ളിനക്ഷത്രത്തിലേക്ക് വിനയന്‍ തരുണിയെ കണ്ടെത്തിയത്.

വെള്ളിനക്ഷത്രത്തിലല്ലാതെ വിനയന്റെ തന്നെ സത്യം, അതിശയന്‍ എന്നീ ചിത്രങ്ങളിലും തരുണി അഭിനയിച്ചിരുന്നു. അമിത്ഭ്ബച്ചനും, അഭിഷേകും , വിദ്യാബാലനുമഭിനയിച്ച ‘പാ’യിലും അഭിനയിച്ച് തരുണി ബോളിവുഡിലേക്കുള്ള തന്റെ വരവറിയിച്ചു. മുംബൈ സ്വദേശിനിയായ ഈ കൊച്ചു സുന്ദരിയെ ബോളിവുഡിന്റെ ഭാവി വാഗ്ദദനമെന്ന നിലയില്‍ സാക്ഷാല്‍ അമിതാഭ്ബച്ചന്‍ പോലും ഒരിക്കല്‍ സൂചിപ്പിക്കുയുണ്ടായി.

അമ്മ ഗീത സച്ചദേവിനൊപ്പം നേപ്പാളില്‍ ക്ഷേത്രദര്‍ശനത്തിനു പോകുമമ്പാഴായിരുന്നു മരണം ഈ സുന്ദരിക്കുട്ടിയെ തട്ടിയെടുത്തത്. അപകടത്തില്‍ 15 പേര്‍ മരിച്ചു. ആറുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മരിച്ചവരില്‍ മിക്കവരും ഇന്ത്യക്കാരാണ്.