സച്ചിന് ഭാരത രത്ന നൽകരുത്:മാർക്കണ്ഡേയ കട്ജു

single-img
14 May 2012

കൊൽക്കത്ത:സച്ചിൻ ടെൻഡുൽക്കറെ പോലുള്ള ക്രിക്കറ്റ് താരങ്ങൾക്കും സിനിമാ താരങ്ങൾക്കും ഭാരത രത്ന അവാർഡ് നൽകരുതെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു.കൊൽക്കത്ത കാളിദാസ് ഗലിബ് ഫൌണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു കട്ജു.സിനിമാതാരങ്ങൾക്കും ക്രിക്കറ്റ് താരങ്ങൾക്കും ഭാരത രത്ന നൽകുന്നതു വഴി രാജ്യത്തിന്റെ സാംസ്കാരിക നിലവാരം താഴുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഇതേ അഭിപ്രായം കട്ജു നേരത്തെയും മുന്നോട്ട് വെച്ചിരുന്നു.രാജ്യത്തെ നേർവഴിയിൽ നയിക്കാൻ കഴിവുള്ള രാഷ്ട്രീയ സാമൂഹ്യ പരിഷ്കർത്താക്കൾക്കാണ് ഭാരത രത്ന നൽകേണ്ടതെന്നും അങ്ങനെയുള്ളവർ അന്തരിച്ചുവെങ്കിൽ പോലും അവർ രാജ്യത്തിനു നൽകിയ സംഭാവനകൾ നാം മാനിക്കേണ്ടവയാണെന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.