രാജ്യസഭാംഗമായി സച്ചിന്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

single-img
14 May 2012

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ രാജ്യസഭാംഗമായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സച്ചിനെ രാജ്യസഭയിലേക്ക് കേന്ദ്ര സര്‍ക്കാരാണ് ശിപാര്‍ശ ചെയ്തത്. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ കായിക താരമാണ് സച്ചിന്‍. ബോളിവുഡ് താരം രേഖയുടെ സത്യപ്രതിജ്ഞ ഇന്നുണ്ടായേക്കുമെന്നാണ് സൂചന. സച്ചിനും രേഖയ്ക്കും പുറമേ പ്രമുഖ വ്യവസായി അനു ആഗയേയും കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.