സച്ചിന്‍ ഒപ്പുവച്ച ബാറ്റ് മൂല്യമേറിയ വസ്തുവെന്ന് ഡേവിഡ് കാമറോണ്‍

single-img
14 May 2012

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒപ്പുവച്ച ക്രിക്കറ്റ് ബാറ്റാണ് തന്റെ കൈവശമുള്ളതില്‍ ഏറ്റവും മൂല്യമേറിയ വസ്തുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍. റുവാന്‍ഡയില്‍ ഒരു ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുന്നതിനുള്ള പണം സമ്പാദിക്കുന്നതിനു ലേലത്തിനു വയ്ക്കുന്നതിനായി കാമറോണ്‍ ബാറ്റ് സംഭാവന ചെയ്തു. ഒന്നര ലക്ഷത്തോളം പൗണ്ടിന് ബാറ്റ് ലേലം ചെയ്തുവെന്നാണു റിപ്പോര്‍ട്ടുകള്‍. 2010ലെ ഇന്ത്യാ സന്ദര്‍ശനവേളയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് സച്ചിന്‍ ബാറ്റ് ഒപ്പുവച്ചു കൊടുത്തത്. ഭാര്യ സാമന്ത ഈ ബാറ്റ് ഉപയോഗിച്ച് ഫ്രഞ്ച് ക്രിക്കറ്റ് കളിച്ചപ്പോള്‍ താന്‍ വളരെ ഭയപ്പെട്ടു. കാരണം, തന്റെ കൈവശമുള്ള വിലപ്പെട്ട വസ്തു ഉപയോഗിച്ചാണ് അവര്‍ കളിച്ചത്. അതിനാല്‍ ബാറ്റ് മാറ്റിവയ്ക്കാന്‍ വരെ അവരോടു പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. കോണ്‍സര്‍വേറ്റീവ് ഫ്രണ്ട്‌സ് ഓഫ് ഇന്ത്യന്‍ പ്രതിനിധികളുമായുള്ള ഒരു ചടങ്ങിലാണ് കാമറോണ്‍ ഇക്കാര്യം പറഞ്ഞത്.