കോഴിക്കോട്ട് വീണ്ടും പോസ്റ്റര്‍ യുദ്ധം

single-img
14 May 2012

സംസ്ഥാനത്തു തന്നെ സിപിഎം അല്ലാതെ മറ്റൊരു പാര്‍ട്ടിക്കും ശക്തമായ വേരോട്ടമില്ലാത്ത പ്രദേശങ്ങളായ പാലേരി, ചങ്ങരോത്ത്, മേപ്പയൂര്‍, പേരാമ്പ്ര, വളയം, കൈവേലി, നരിപ്പറ്റ, കാവിലുംപാറ, കായക്കൊടി, കുറ്റിയാടി, എടച്ചേരി, അരൂര്, പൂളക്കൂല്‍, വാണിമേല്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം പിണറായി വിജയനെ മാടമ്പി നേതാവെന്നു വിളിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വെളുത്ത കടലാസില്‍ ചുവന്ന കൈയെഴുത്തുമായി ഇന്നലെ രാവിലെയാണ് പലയിടങ്ങളിലും പോസ്റ്റര്‍ കാണപ്പെട്ടത്. വിഎസിനെതിരേ എന്ത് അച്ചടക്കനടപടി സ്വീകരിച്ചാലും അതിന്റെ പ്രതിഫലനം പിളര്‍പ്പല്ലാതെ മറ്റൊന്നുമായിരിക്കില്ലെന്ന മുന്നറിയിപ്പും അണികള്‍ അതതു തലങ്ങളിലെ സെക്രട്ടറിമാര്‍ ഉള്‍പ്പടെയുള്ളവരെ അറിയിച്ചു കഴിഞ്ഞതായാണു വിവരം.

സഖാവ് വി.എസ് പുറത്തുവരിക, ജനം കാത്തിരിക്കുന്നു; വരൂ സഖാക്കളെ, നമുക്ക് കൂട്ടത്തോടെ രക്തസാക്ഷികളാവാം; മാടമ്പി നേതാവ് വിജയന്റെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ തലകുനിക്കാത്ത സഖാവ് എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളിലുള്ളത്. മേപ്പയൂരില്‍ സ്ഥാപിച്ചിരുന്ന വി.എസ് അനുകൂല ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സിപിഎമ്മിലെ ഒരു വിഭാഗം നശിപ്പിച്ചതു സംഘര്‍ഷത്തിനിടയാക്കിയിരുന്നു.