പോലീസ് സേനയുടെ അംഗബലം വര്‍ധിപ്പിക്കമെന്ന് തിരുവഞ്ചൂര്‍

single-img
14 May 2012

പോലീസ് സേനകളിലെ അംഗബലം കൂട്ടുകയും കൂടുതല്‍ വാഹനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സേനയുടെ നിലവിലുള്ള അംഗബലം 50 ശതമാനം വര്‍ധിപ്പിക്കണമെന്ന ഡിജിപി ജേക്കബ് പുന്നൂസിന്റെ നിര്‍ദേശം സര്‍ക്കാര്‍ ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് ജില്ലയിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍, ക്രമസമാധാനം എന്നിവ ചര്‍ച്ച ചെയ്യാന്‍ സിപിസിആര്‍ഐ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത ജില്ലാതല പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയസംഘര്‍ഷമുണ്ടാകുന്ന കേന്ദ്രങ്ങളില്‍ പോലീസ് റോന്തു ചുറ്റുന്നതിന് ആവശ്യമായ മോട്ടോര്‍ സൈക്കിളുകളും മറ്റു വാഹനങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. കാസര്‍ഗോട്ടെ വ്യാജ പാസ്‌പോര്‍ട്ട് സേുകള്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനു കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.