ഒഞ്ചിയത്ത് ഒരു വീട്ടിൽ നിന്നും സ്ഫോടന സാമഗ്രികൾ കണ്ടെടുത്തു.

single-img
14 May 2012

വടകര:മാർക്സിസ്റ്റ് പാർട്ടി നേതാവ് ടി.പി ചന്ദ്ര ശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘർഷം നിലനിൽക്കുന്ന സ്ഥലമായ ഒഞ്ചിയത്തു ആളില്ലാത്ത വീട്ടിൽ നിന്നും സ്ഫോടന നിർമ്മാണ സാമഗ്രകിൾ കണ്ടെടുത്തു.ഒഞ്ചിയം തയ്യിൽ ക്ഷേത്രത്തിനു സമീപം കൊയറ്റോടി ലക്ഷ്മിക്കുട്ടിയമ്മയുടെ അടച്ചിട്ടിരുന്ന വീട്ടിൽ നിന്നുമാണ് 50 മില്ലീമീറ്റര്‍ വ്യാസവും 20 സെന്‍റീമീറ്റര്‍ നീളമുള്ള 10 പി.വി.സി പൈപ്പുകള്‍, ചാരനിറത്തിലുള്ള അലൂമിനിയം പൗഡറും, ഗണ്‍ പൗഡറും ചേര്‍ന്ന രണ്ട് കിലോ വെടിമരുന്ന്, 18 അടുപ്പുകള്‍ എന്നിവ ചോമ്പാല എസ്.ഐ കെ.ഇ.ജയന്റെ നേതൃത്വത്തിൽ പിടികൂടിയത്.10 വർഷമായി ആൾതാമസമില്ലാത്ത ഈ വീട് പൊളിച്ചുമാറ്റാനായി എത്തിയ തൊഴിലാളികളാണ് ബോംബ് നിർമ്മാണ സാമഗ്രികൾ കണ്ടത്.ഉടൻ തന്നെ ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.