മെക്സിക്കോയിൽ 49 മൃതദേഹങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി.

single-img
14 May 2012

മെക്സിക്കോയിൽ മോണ്ടെറി നഗരത്തിൽ ഹൈവേയിൽ 49 മൃതദേഹങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി.അംഗഭംഗം വരുത്തിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.ഇതിൽ ആറെണ്ണം സ്ത്രീകളുടെതാണ്.യു.എസ് അതിർത്തി നഗരമായ സാൻജുവാനോയിലെ രണ്ട് മയക്കു മരുന്ന് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് കരുതുന്നു.മൃതദേഹങ്ങൾക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ട്.ചില ശരീരങ്ങളിൽ കുപ്രസിദ്ധ മയക്കുമരുന്നു സംഘടനയായ സാന്റെ മുർത്തെയുടെ പേർ പച്ച കുത്തിയിരിക്കുന്നതായി പോലീസ് പറഞ്ഞു.മൃതദേഹങ്ങളെ ഡി.എൻ.എ ടെസ്റ്റിനു വിധേയമാക്കിയിരിക്കുകയാണ്.