മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍മാര്‍

single-img
14 May 2012

പ്രീമിയര്‍ ലീഗ് കിരീടം 44 വര്‍ഷത്തിനുള്ളില്‍ ഇതാദ്യമായി മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. ജയിച്ചാല്‍ കിരീടം നേടാമെന്ന മുന്‍തൂക്കവുമായി സ്വന്തം തട്ടകത്തിലിറങ്ങിയ സിറ്റി 66-ാം മിനിറ്റില്‍ എതിരാളികളായ ക്വീന്‍സ് പാര്‍ക്ക്‌റെയ്‌ഞ്ചേഴ്‌സിനോട് 2-1 നു പിന്നിലായി. അപ്പോള്‍ ഏതാനും കിലോമീറ്റര്‍ അകലെ നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 1-0 ന് സണ്ടര്‍ലന്‍ഡിനോടു മുന്നിട്ടു നില്‍ക്കുകയായിരുന്നു. മത്സരം ഇഞ്ചുറി ടൈമിലേക്ക് കടന്നപ്പോഴും സിറ്റി 2-1 ന് ക്വീന്‍സ് പാര്‍ക്കിനോട് പിന്നിലും യുണൈറ്റ്ഡ് 1-0 ന് സണ്ടര്‍ലന്‍ഡിനോട് മുന്നിലും. എന്നാല്‍, ഇഞ്ചുറിടൈമില്‍ കഥ മാറിമറിഞ്ഞു. ഇഞ്ചുറിടൈമിന്റെ രണ്ടാം മിനിറ്റില്‍ എഡിന്‍ ഡെക്കൊയും നാലാം മിനിറ്റില്‍ സെര്‍ജിയൊ ആഗ്യൂറോയും സിറ്റിക്കായി ഗോള്‍ നേടി. 3-2ന്റെ ജയത്തോടെ സിറ്റി 44 വര്‍ഷത്തിനുള്ളില്‍ ഇതാദ്യമായി പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കുകയും ചെയ്തു.