അനധികൃത സ്വത്ത് സമ്പാദാനം; ജഗന്‍മോഹന് സമന്‍സ്

single-img
14 May 2012

അനധികൃതമായി  സ്വത്ത് സമ്പാദിച്ച കേസില്‍  വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയ്‌ക്കെതിരെ സി.ബി.ഐ സമന്‍സ് അയച്ചു. പ്രിന്‍സിപ്പല്‍ സ്‌പെഷ്യല്‍  ജഡ്ജിക്ക് മുമ്പാകെ ഈ മാസം  28ന് ഹാജരാകണമെന്നാണ് ജഗനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജഗനുള്‍പ്പെടെ  ഈ കേസില്‍ പ്രതികളായ 12 പേര്‍ക്കാണ് സി.ബി.ഐ  സമന്‍സ് അയച്ചിരിക്കുന്നത്.  ജഗന്റെ പിതാവായ വൈ.എസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോള്‍  അനധികൃതമായി സ്വകാര്യ സംരംഭങ്ങള്‍ക്ക്  സഹായം നല്‍കുകയും അതുവഴി   സ്വത്ത് സമ്പാദിച്ചുവെന്നുമാണ്  ജഗനെതിരെയുള്ള കേസ്.