തലസ്ഥാന ജില്ല പനിച്ചു വിറയ്ക്കുന്നു; ജനങ്ങള്‍ എച്ച് 1 എന്‍ 1 ഭീഷണിയില്‍

single-img
14 May 2012

കേരളം എച്ച്1 എന്‍1 ഭീഷണിയില്‍. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 22 പേരില്‍ ഭൂരിപക്ഷവും തലസ്ഥാന ജില്ലയിലാണെന്നുള്ളത്് സംസ്ഥാന ഭരണകേന്ദ്രത്തെതന്നെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ഡെങ്കിപ്പനിയില്‍ 80 ശതമാനവും തിരുവനന്തപുരത്താണു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇങ്ങനെ പോയാല്‍ സ്ഥിതി ഗുരുതരമാകുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്. തലസ്ഥാനത്തു തീരപ്രദേശങ്ങളിലാണു ഡെങ്കിപ്പനി അധികവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍, മഴ ശക്തമാകുന്നതോടെ നഗരപ്രദേശങ്ങളിലും പനി പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. കൊതുകു പരത്തുന്ന രോഗമായതിനാല്‍ കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണെ്ടങ്കിലും പ്രവര്‍ത്തനങ്ങള്‍ ആശാവഹമല്ലെന്നാണ് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

ഈ മാസം എച്ച്1 എന്‍1 പനിബാധിച്ചവരുടെ എണ്ണം ഇരുപത്തിരണ്ടായി. കഴിഞ്ഞമാസം ഇരുപതു പേര്‍ക്കാണ് എച്ച്1എന്‍1 പനി സ്ഥിരീകരിക്കപ്പെട്ടത്. ഈ മാസം ഇതുവരെയുള്ള കണക്കനുസരിച്ച് രണ്ടു പേര്‍ക്കുകൂടി പനി ബാധിച്ചിട്ടുണ്ട്. കോഴിക്കോടും എറണാകുളത്തുമാണ് ഇപ്പോള്‍ പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എലിപ്പനി ബാധിച്ചവരുടെ എണ്ണത്തിലും വര്‍ധനയാണു കാണുന്നത്.