മദ്യപിച്ച് വഴക്കുണ്ടാക്കിയതിനെ ചോദ്യം ചെയ്ത അയല്‍വാസിക്ക് വെട്ടേറ്റു

single-img
14 May 2012

യുവാവ് മദ്യപിച്ച് വഴക്കുണ്ടാക്കിയതിനെ  ചോദ്യം ചെയ്ത അയല്‍വാസിക്ക് വെട്ടേറ്റു . മലയില്‍കീഴ് സ്വദേശിയായ അരുണി(22)നാണ്  വെട്ടെറ്റത്. ഇന്നലെ രാത്രി അയല്‍വാസിയായ ശരത് മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കുകയും അച്ഛനെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതില്‍ മധ്യസ്ഥനായി എത്തിയ അരുണ്‍ പ്രശ്‌നം  പറഞ്ഞു തീര്‍ത്ത് പുറത്തിറങ്ങവേയാണ് ശരത്‌വെട്ടുകത്തി കൊണ്ട് വെട്ടിയത്.  അരുണിനെ ഉടന്‍  തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ശരത്തിനെ  മലയിന്‍കീഴ്  പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞമാസം സമീപത്തെ  കുന്നുവിള  ക്ഷേത്രത്തിലെ  ഉത്സവത്തോടനുബന്ധിച്ച്  നടന്ന വഴക്കില്‍  ശരത്തിന് മര്‍ദനമേറ്റിരുന്നു.  ഈ സംഭവത്തിനു പിന്നില്‍
അരുണാണെന്ന് സംശമുള്ളതിനാലാകാം വെട്ടിയതെന്ന്  പോലീസ് പറഞ്ഞു.  കൂലിപ്പണിക്കാരനായ ഇദ്ദേഹം മദ്യപിച്ച് സ്ഥിരം  ബഹളമുണ്ടാക്കാറുള്ളതായി നാട്ടുകാര്‍ പറയുന്നു.