സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തുടങ്ങി: വി.എസ് പങ്കെടുക്കുന്നു

single-img
14 May 2012

കലുഷിതമായ അന്തരീക്ഷത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തുടങ്ങി. തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനത്താണ് യോഗം. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വി.എസ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന വിവരം. ചന്ദ്രശേഖരന്‍ വധവും തുടര്‍ന്ന് ഔദ്യോഗിക നേതൃത്വത്തിനെതിരേ വി.എസ് നടത്തിയ തുറന്നടിക്കലിനും ശേഷം ആദ്യത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണിത്. അതേസമയം വി.എസ് ഉയര്‍ത്തിയ വിവാദങ്ങള്‍ ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യില്ലെന്നാണ് വിവരം. വി.എസിനെതിരായ പരാമര്‍ശങ്ങള്‍ യോഗത്തിലുണ്ടായാല്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുമെന്നാണ് ഔദ്യോഗിക നേതൃത്വത്തിന്റെ വിലയിരുത്തല്‍.