സി.പി.ഐ രണ്ടും കല്‍പ്പിച്ചുതന്നെ; വടകരയില്‍ സിപിഐ യോഗം

single-img
14 May 2012

കൊലപാതക രാഷ്ട്രീയത്തിനെതിരേ വടകരയില്‍ സിപിഐ യോഗം. സിപിഐ വടകര മണ്ഡലം കമ്മറ്റിയാണ് യോഗം സംഘടിപ്പിച്ചത്. സത്യന്‍ മൊകേരിയും ഇ.എസ് ബിജിമോളും ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. സിപിഎമ്മിനെതിരേ പരോക്ഷമായ വിമര്‍ശനങ്ങളുയര്‍ത്തിയാണ് ഇരുവരും യോഗത്തില്‍ സംസാരിച്ചത്.

ചന്ദ്രശേഖരന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് വ്യക്തമാക്കിയ സത്യന്‍ മൊകേരി ഇക്കാര്യം കേരള സമൂഹം ഗൗരവമായിട്ടാണ് ചര്‍ച്ച ചെയ്യുന്നതെന്നും പറഞ്ഞു. ആരാണ് കൊല ചെയ്തതെന്നും ഗൂഢാലോചന നടത്തിയതെന്നും അന്വേഷണത്തിലൂടെ കണ്‌ടെത്തേണ്ടതാണെന്നും സത്യന്‍ മൊകേരി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ ചിറകിനടിയില്‍ ക്രിമിനലുകളെ ഒളിപ്പിക്കരുതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഇ.എസ് ബിജിമോള്‍ പറഞ്ഞു.

രാവിലെ ബിജിമോള്‍ ടി.പി. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചിരുന്നു. ടി പി മരിച്ചിട്ടും അദ്ദേഹത്തെ കുലംകുത്തിയെന്ന് വിളിക്കുന്നത് ശരിയല്ലെന്നും ബിജിമോള്‍ ഇവിടെ വെച്ച് അഭിപ്രായപ്പെട്ടിരുന്നു.