സിപിഎമ്മിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടി ജില്ലാ സെക്രട്ടറി അവധിയിൽ പ്രവേശിച്ചു

single-img
14 May 2012

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ചു.ചൈനയിൽ പോകാനാണു അവധി എടുത്തതെന്നാണു പാർട്ടി വിശദീകരണം.ടി.പി ചന്ദ്രശേഖരന്റെ വധത്തെ തുടർന്ന് പ്രതിരോധത്തിലായ പാർട്ടി വിശദീകരണം നൽകുന്നതിനിടയിലാണ് ജില്ലാ സെക്രട്ടറി അവധിയിൽ പ്രവേശിച്ചത്.സെക്രട്ടറിയുടെ ചുമതല മറ്റൊരാൾക്ക് കൈമാറും.ശനിയാഴ്ച തന്നെ ടി.പി രാമകൃഷ്ണന്‍ ചൈനയിലേക്ക് യാത്ര പുറപ്പെട്ടുവെന്നുവെന്നും എളമരം കരീം അറിയിച്ചു.