ചിരജ്ഞീവിയുടെ മകളുടെ വീട്ടില്‍ റെയ്ഡ്; 35 കോടിരൂപ കണ്ടെത്തി

single-img
14 May 2012

തെന്നിന്ത്യന്‍ ചലചിത്രനടനും രാഷ്ട്രീയക്കാരനുമായ  ചിരജ്ഞീവിയുടെ മകളുടെ  വീട്ടില്‍ നിന്നും കണക്കില്‍ പെടാത്ത 35 കോടി രൂപ കെണ്ടത്തി. സുസ്മിതയുടെ  ചെന്നൈയിലെ വസതിയില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ  പരിശോധനയിലാണ്  പണം കണ്ടെത്തിയത്.  ഒരുകോടി രൂപ വീതമുള്ള 35  കെട്ടുകളായുള്ള   കാര്‍ട്ടണ്‍ ബോക്‌സുകളിലാണ്  പണം സൂക്ഷിച്ചിരുന്നത്.  ഈ പണം റിസര്‍വ് ബാങ്കിന് കൈമാറിയതായി ആദായ നികുതി  ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിലായിരുന്നു റെയ്ഡ്.