ചോരകുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

single-img
14 May 2012

ചോരകുഞ്ഞിനെ  റോഡരികില്‍  ഉപേക്ഷിച്ച  നിലയില്‍ കണ്ടെത്തി.  ഇന്നു പുലര്‍ച്ചെ   കായംകുളം കുറ്റിത്തെരുവ് മുസ്ലീം ജമാഅത്ത് പള്ളിയ്ക്ക് സമീപമാണ്  ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്. സുബഹ് നമസ്‌ക്കാരത്തിനായി  പുലര്‍ച്ചെ പള്ളിയിലെത്തിയ  വിശ്വാസികള്‍ കുഞ്ഞിനെ കണ്ടെതിനെ തുടര്‍ന്ന്  പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് കുട്ടിയെ കായകുളം  ആശുപത്രിയിലെത്തിച്ചുവെങ്കിലും കുട്ടിയെ  ആംബുലന്‍സ്  ജീവനക്കാരുടെ കൈയിലേല്‍പ്പിച്ച് മടങ്ങുകയായിരുന്നു. പിന്നീട് ഇവര്‍  കുട്ടിയെ  ആലപ്പുഴ  ശിശുക്ഷേമ സമിതി അധികൃതരെ ഏല്‍പ്പിച്ചു. അവിടെ നിന്നും  വിദഗ്ദ്ധ ചികിത്സയ്ക്കായി കുട്ടിയെ  കടപ്പുറത്തെ  സ്ത്രീകളുടെയും കുട്ടികളുടെയും   ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.