എയര്‍ഇന്ത്യ സമരം; കേരളത്തില്‍ നിന്നുള്ള നാല് സര്‍വ്വീസുകള്‍ റദ്ദാക്കി

single-img
14 May 2012

എയര്‍ഇന്ത്യ  പൈലറ്റുമാരുടെ സമരം ഏഴാംദിവസമായ ഇന്നും തുടരവേ കേരളത്തില്‍ നിന്നുള്ള നാല് സര്‍വ്വീസുകള്‍ റദ്ദാക്കി. നാളെ പുറപ്പേടേണ്ട എയര്‍ ഇന്ത്യയുടെ എഐ 929 തിരുവനന്തപുരം-കൊച്ചി-റിയാദ് വിമാനം റദ്ദാക്കുകയും പകരം എയര്‍ഇന്ത്യ കൊച്ചിയില്‍ നിന്ന് റിയാദിലേയ്ക്ക് വൈകിട്ട്‌ 5ന് പ്രത്യേകസര്‍വ്വീസ് നടത്തുകയും ചെയ്യും. തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍ നിന്നുമുള്ള ഓരോ സര്‍വ്വീസും കോഴിക്കോട് നിന്നുള്ള രണ്ട് സര്‍വ്വീസുകളുമാണ് ഇന്ന് റദ്ദാക്കിയിരിക്കുന്നത്. കൂടാതെ അവധിക്കാലം ലക്ഷ്യമിട്ടുള്ള പ്രത്യേക സര്‍വ്വീസുകളും മുടങ്ങി. അമേരിക്ക, യൂറോപ്പ് ടിക്കറ്റ് ബുക്കിംഗ് 17 വരെ നിര്‍ത്തി വച്ചിരിക്കുകവയാണ്. സമരം അവസാനിപ്പിക്കാതെ പൈലറ്റുമാരുമായി ചര്‍ച്ചയില്ലേന്നാണ് കേന്ദ്രസര്‍ക്കാരും എയര്‍ഇന്ത്യാ മാനേജ്‌മെന്റും അറിയിച്ചിട്ടുള്ളത്.