കൊല്ലത്തും ആലപ്പുഴയിലും വിഎസ് അനുകൂല പോസ്റ്ററുകള്‍

single-img
13 May 2012

ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന് പിന്നാലെ പാർട്ടി സെക്രട്ടറി പിണറായി വജയനെതിരെ രൂക്ഷ വിമർശനങ്ങൾ നടത്തിയ പശ്ചാത്തലത്തിൽ വിഎസ് അച്യുതാനന്ദനു പിന്തുണയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വി.എസ് അനുകൂല പോസ്റ്ററുകൾ.പോസ്റ്ററുകളിൽ ചന്ദ്രശേഖരന്‍ കുലംകുത്തിയല്ലെന്നും സിപിഎം വിരുദ്ധ ജാഥ നയിച്ച ദക്ഷിണാമൂര്‍ത്തി വിഎസിനെ സംഘടനാതത്വം പഠിപ്പിക്കേണ്ടന്നും പറയുന്നു.ഡാങ്കെമാർ തുലയട്ടെയെന്നും പോസ്റ്ററുകളിൽ ഉണ്ട്.കൊല്ലം ആലപ്പുഴ ജില്ലകളിലാണു വി.എസ് അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.കോഴിക്കോട് വി.എസ് അനുകൂലികൾ പ്രത്യേക കൺവെൻഷൻ വിളിക്കുമെന്നും സൂചന ഉണ്ട്