സുരാജ് നായകനായി വീണ്ടുമെത്തുന്നു

single-img
13 May 2012

ഡ്യൂപ്ലിക്കേറ്റിനും ഫീമെയില്‍ ഉണ്ണികൃഷ്ണനും ശേഷം  സുരാജ് വെഞ്ഞാറമൂട് നായകനാകുന്നു.  ശങ്കര്‍ രാമകൃഷ്ണന്‍  തിരക്കഥയെഴുതുന്ന  ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ എന്ന ചിത്രത്തിലാണ്  സുരാജ്  നായകനാവാന്‍ ഒരുങ്ങുന്നത്.  ഇതുവരെ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായ വേഷത്തിലാണ്  സുരാജ് വെഞ്ഞറമൂട് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മേരി മാതാ ഫിലിംസിന്റെ ബാനറില്‍ കെ.അനില്‍ മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.  ഉറുമിയുടെ തിരക്കഥയ്ക്ക് ശേഷം ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതി നവാഗത സംവിധായകനായ സുബിന്‍ ചിത്രത്തിന്റെ സംവിധായകനാവുന്നു.  പ്രശസ്ത ഫോട്ടോഗ്രാഫര്‍  പോള്‍ ബത്തേരി ചിത്രത്തില്‍ ഛായാഗ്രാഹകനായി തുടക്കം കുറിക്കുന്നു എന്നുള്ളതും ചിത്രത്തിന്റെ പ്രത്യേകതയാണ്.  ചിത്രത്തിലെ നായികയേയും മറ്റ്  താരങ്ങളേയും  നിര്‍ണ്ണയിച്ചുവരുന്നതേയുള്ളു.