റഷ്യന്‍ പ്രസിഡന്റ് ജൂണില്‍ ചൈന സന്ദര്‍ശിക്കും

single-img
13 May 2012

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ജൂണില്‍ ചൈന സന്ദര്‍ശിക്കും. വെള്ളിയാഴ്ച നടന്ന എസ്.സി.ഒ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനിടെ ചൈനീസ് വൈസ് പ്രസിഡന്റ് സി ജിന്‍പിങ്ങും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. ചൈന ഈ സന്ദര്‍ശനത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സിജിന്‍പിങ് അറിയിച്ചു.

ഷാന്‍ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ പങ്കെടുക്കുന്നതിനൊപ്പം ചൈനീസ് പ്രസിഡന്റ് ഹുജിന്റാവോയുടെ ആതിഥ്യം സ്വീകരിക്കുന്നതിനുമാണ് പുടിന്‍ ചൈന സന്ദര്‍ശിക്കുന്നത്.