ഗ്രേറ്റര്‍ നോയ്ഡയിലെ ആശുപത്രിയിലും നഴ്‌സുമാര്‍ സമരം അരംഭിച്ചു

single-img
13 May 2012

ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയ്ഡയിലെ   ശാരദാ ആശുപത്രിയില്‍  നഴ്‌സുമാര്‍  സമരം തുടങ്ങി.  ഇന്നലെ രാവിലെ പത്തരയ്ക്കാണ്  175 ഓളം വരുന്ന നഴ്‌സുമാര്‍ സമരം തുടങ്ങിയത്.  ഇവിടെത്തെ  നഴ്‌സിങ് സൂപ്രണ്ടിനെ  പുറത്താക്കുക, ശമ്പളം വര്‍ധിപ്പിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളുന്നയിച്ചാണ് നഴ്‌സുമാര്‍ സമരം നടത്തുന്നത്. എന്നാല്‍ ആശുപത്രി അധികൃതര്‍  ഗുണ്ടകളെ ഉപയോഗിച്ച് ഹോസ്റ്റലില്‍ നിന്ന്  ബലമായി നഴ്‌സുമാരെ ഒഴിപ്പിച്ചുവിട്ടതായും പറയുന്നുണ്ട്.
നഴ്‌സുമാരുടെ ആവശ്യങ്ങളൊന്നും പരിഗണിക്കാത്ത സൂപ്രണ്ടാണ് ഇപ്പോള്‍ നിലവിലുള്ളതെന്നാണ് നഴ്‌സുമാരുടെ പരാതി.  അത്യാവിശ്യഘട്ടങ്ങളില്‍ പോലും  ലീവ് തരുന്നില്ല, ആരോഗ്യപ്രശ്‌നങ്ങള്‍  ഉള്ളപ്പോള്‍ പോലും  തുടര്‍ച്ചായി ജോലി ചെയ്പ്പിക്കുന്നു, തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ല എന്നിങ്ങനെ നീണ്ടുപോകുകയാണ്  ഇവിടത്തെ നഴ്‌സിങ്ങ് സൂപ്രണ്ടിനെ  പറ്റിയുള്ള   പരാതികള്‍. സൂപ്രണ്ടിന്  വേണ്ടത്ര യോഗ്യതയില്ലെന്നും ഇവര്‍ പറയുന്നു. ബി.എസ്.സി. നഴ്‌സുമാര്‍ക്ക് 12,000 രൂപയും ജി.എന്‍.എമ്മിന് 10,000 രൂപയും എ.എന്‍.എമ്മിന്  8,000രൂപയുമായി ശമ്പളം വര്‍ദ്ധിപ്പിക്കമെന്നതാണ് നഴ്‌സുമാരുടെ  രണ്ടാമത്തെ ആവശ്യം.  ഈ സമരത്തെ അടിച്ചമര്‍ത്താന്‍ മാനേജുമെന്റുകള്‍ ശ്രമിക്കുന്നുണ്ടെന്നും  അവര്‍ പറയുന്നു.