കോഴിക്കോടും വിഎസ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു

single-img
13 May 2012

ജില്ലയിലെ സിപിഎം ശക്തികേന്ദ്രങ്ങളില്‍ വിഎസ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പാലേരി, കൂത്താളി, മേപ്പയൂര്‍, പേരാമ്പ്ര എന്നിവടങ്ങളിലാണ് വിഎസിനു പിന്തുണ പ്രഖ്യാപിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വിഎസ് അടിയുറച്ച കമ്യൂണിസ്റ്റ്, ചന്ദ്രശേഖരന്‍ ധീരനായ കമ്യൂണിസ്റ്റ് എന്നിങ്ങനെയാണ് പോസ്റ്ററിലെ പരാമര്‍ശങ്ങള്‍. സിപിഎം നേതാവ് വി.വി. ദക്ഷിണാമൂര്‍ത്തിയുടെ വീടിന്റെ മതിലിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.