കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു; ഒന്നര വയസ്സുള്ള കുട്ടി മരിച്ചു

single-img
13 May 2012

കൂടല്‍ മാണിക്യക്ഷേത്രത്തില്‍  ആറാട്ടിനിടെ മൂന്ന് ആനകള്‍ ഇടഞ്ഞു. തിക്കിലും തിക്കിലുംപ്പെട്ട് ഒന്നര വയസ്സുള്ള  കുട്ടിമരിച്ചു.  കോമ്പറ  കണ്ണോത്തു വീട്ടില്‍ യദുകൃഷ്ണന്‍ ആണ് മരിച്ചത്.  സംഭവത്തില്‍ പാപ്പാനടക്കം നിരവധി പേര്‍ക്ക്   പരിക്കേറ്റിട്ടുണ്ട്.   ഇന്ന് ആറാട്ട് എഴുന്നള്ളിപ്പിനായി  ആനകളെ ക്ഷേത്രത്തിന് പുറത്തേക്ക്  കൊണ്ടുവരുമ്പോള്‍ കാളമുത്തന്‍ കണ്ണന്‍ എന്ന ആന ഇടഞ്ഞോടുന്നത് കണ്ട് ചര്‍പ്പുളശേരി അയ്യപ്പന്‍,  പരമേശ്വരന്‍ എന്ന രണ്ടാനകളും ഇടയുകയായിരുന്നു. ഭയന്ന് ഓടുന്നതിനിടെയാണ് നിരവധിപേര്‍ക്ക് പരിക്കേറ്റത്.  പരിക്കേറ്റവരെ   ഇരിങ്ങാലകുട  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.