തന്നെ വധിക്കാൻ ചൈനീസ് നീക്കം :ദലൈലാമ

single-img
13 May 2012

ലണ്ടൻ:തന്നെ കൊല്ലാൻ ചൈന ശ്രമം നടത്തുന്നതായി ദലൈലാമ.ഇതിനായി ടിബറ്റൻ വനിതകൾക്ക് ചൈന പരിശീലനം നൽകുകയാണെന്നും മുടിയിലും ഉത്തരീയത്തിലും വിഷം പുരട്ടി ആക്രമത്തിനെത്തുകയാണ് ലക്ഷ്യം എന്നും ലണ്ടനിലെ പ്രധാന പത്രമായ സൺഡേ ടെലഗ്രാഫിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.താൻ ടിബറ്റിലെ ആശ്രമ അനുയായികൾക്ക് തലയിൽ കൈവെച്ച് അനുഗ്രഹം കൊടുക്കുമ്പോൾ അവരുടെ തലയിലെയും ഉത്തരീയത്തിലെയും വിഷം തന്റെ ദേഹത്ത് പ്രവേശിക്കും അങ്ങനെ തന്റെ മരണം സംഭവിക്കുകയും ചെയ്യും. ഇതാണ് അവരുടെ നിക്കമെന്നും ലാമ പറഞ്ഞു.എന്നാല്‍ ചൈന ടിബറ്റിനോടുള്ള മനോഭാവം മാറ്റുമെന്നും ജനാധിപത്യ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്നും താൻ കരുതുന്നുണ്ടെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ടെമ്പിള്‍ടണ്‍ പുരസ്‌കാരം സ്വീകരിക്കാനായി ലണ്ടനിലെത്തിയതായിരുന്നു ദലൈലാമ.