സി.പി.എമ്മില്‍ പോര് മൂര്‍ച്ഛിക്കു്ന്നു; പിണറായിക്കെതിരേ വിഎസിന്റെ കത്ത്

single-img
13 May 2012

മുമ്പൊരുകാലത്തും കണ്ടു വരാത്ത തരത്തില്‍ സി.പി.എമ്മില്‍ പോര് മൂര്‍ച്ഛിക്കുന്നു. പുതിയതായി സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരേ നടപടി ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിനു കത്തു നല്‍കി. പ്രതിസന്ധിഘട്ടത്തില്‍ കുലംകുത്തി പ്രസ്താവനയിലൂടെ പിണറായി പാര്‍ട്ടിയുടെ അന്തസ് ഇല്ലാതാക്കിയെന്നു കത്തില്‍ വിഎസ് ആരോപിക്കുന്നു. സംസ്ഥാനത്തു സിപിഎമ്മില്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിയുടെ കാരണങ്ങളും താന്‍ പരസ്യ പ്രസ്താവന നടത്താനിടയായ പശ്ചാത്തലവും കത്തില്‍ വിശദീകരിക്കുന്നുണ്ട്്. സംസ്ഥാന സെക്രട്ടറിയെ ചോദ്യം ചെയ്തുള്ള പരസ്യ പ്രതികരണത്തിനു പിന്നാലെ വിട്ടുവീഴ്ചയ്ക്കില്ലെന്നു വ്യക്തമാക്കി കേന്ദ്ര നേതൃത്വത്തിനു വിഎസ് കത്തു കൂടി അയച്ചതോടെ പാര്‍ട്ടി കേന്ദ്രനേതൃത്വവും ആശയക്കുഴപ്പത്തിലായി.