ചന്ദ്രശേഖരന്‍ വധം: സിപിഎം ബന്ധമുള്ള വ്യവസായിയുടെ വീട്ടില്‍ തെരച്ചില്‍ നടത്തി

single-img
13 May 2012

റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കോഴിക്കോട്ടെ സിപിഎം ബന്ധമുള്ള വ്യവസായി വി.കെ.സി മമ്മദ് കോയയുടെ വീട്ടില്‍ തെരച്ചില്‍ നടത്തി. ചന്ദ്രശേഖരന്‍ വധത്തിലെ പ്രതികളെ ഒളിപ്പിച്ചിട്ടുണ്‌ടെന്ന അജ്ഞാത സന്ദേശത്തെത്തുടര്‍ന്നായിരുന്നു തെരച്ചില്‍. എന്നാല്‍ തെരച്ചിലില്‍ പ്രതികളെ കണ്‌ടെത്താനായില്ല. അതേസമയം, വി.കെ.സി.മമ്മദ് കോയയുടെ വീട്ടില്‍ നടത്തിയ റെയ്ഡ് ഗൂഢാലോചനയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. പൊതുപ്രവര്‍ത്തകരെ അപമാനിക്കാനുളള ശ്രമമാണിതെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആരോപിച്ചു.