സി.പി.എം പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് സ്‌ഫോടനം; ഒരാള്‍ക്ക് പരിക്ക്

single-img
13 May 2012

കണ്ണൂര്‍: തില്ലേങ്കേരിക്ക് സമീപം ഇയ്യങ്കോട് സി.പി.എം പ്രവര്‍ത്തകന്റെ വീട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. റോഷന്‍ എന്ന യുവാവിന്റെ കൈക്കാണ് ഗുരുതരമായിപരിക്കേറ്റത്. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10.30നാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്നു. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ബോംബുകള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടന മുണ്ടായത്. സംഭവസമയത്ത് ഇയാള്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നു.