എയര്‍ഇന്ത്യ പൈലറ്റുമാരുടെ സമരം; 96 കോടിയുടെ നഷ്ടം

single-img
13 May 2012

എയര്‍ഇന്ത്യ പൈലറ്റുമാരുടെ സമരം ഏഴാം ദിവസമായ ഇന്നും തുടരവേ 96 കോടി രൂപയുടെ നഷ്ടമുണ്ടായതായി  കണക്കുകള്‍ സൂചിപ്പിക്കുന്നു. സമരത്തെ തുടര്‍ന്ന് ഇന്ന്  24 സര്‍വ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. പൈലറ്റുമാരുമായി  എക്‌സിക്യൂട്ടീവ് പൈലറ്റ്‌സ് അസോസിയേഷന്‍  ഇന്ന് ചര്‍ച്ച നടത്തും. അതേസമയം എയര്‍ഇന്ത്യാ പൈലറ്റുമാരുടെ സമരത്തിനു  പിന്തുണയേകി ജെറ്റ് എയര്‍വേസ് പൈലറ്റുമാരും  സമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.