Latest News

എയര്‍ഇന്ത്യ സമരം; 14 സര്‍വ്വീസുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം ആറാം ദിവസമായ ഇന്നും തുടരുന്നത് കാരണം  14 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. മുംബൈയില്‍ നിന്നുള്ള  നാല് സര്‍വ്വീസുകളും  ദല്‍ഹിയില്‍ നിന്നള്ള പത്ത് സര്‍വ്വീസുകളുമാണ് റദ്ദാക്കിയിരിക്കുന്നത്.

അതേസമയം കേരളത്തില്‍,  ഇന്ന്  ആറ് സര്‍വ്വീസുകള്‍ റദ്ദാക്കി.  വിമാനങ്ങള്‍ റദ്ദാക്കിയ വിവരം  നേരത്തെ   യാത്രക്കാരെ അറിയിച്ചതായി അധികൃതര്‍  പറഞ്ഞു.  സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ രാജ്യാന്തരസര്‍വ്വീസുകളുടെ ബുക്കിംഗ് ഈ മാസം 15 വരെ  നിര്‍ത്തിവച്ചിരിക്കുക്കയാണ്.